തനിക്ക് എല്ലാവരുടെയും പിന്തുണയുണ്ടെന്നും കെഎസ്ആര്‍ടിസി പരിഷ്‌കരണങ്ങളില്‍ അത് ലഭിക്കുന്നുണ്ടെന്നും കെഎസ്ആര്‍ടിസി എം.ഡി. ബിജു പ്രഭാകര്‍. കസേര തെറിക്കില്ലെന്നും എം.ഡി മാതൃഭൂമി ന്യൂസ് പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.

' ആളുകള്‍ പറയുന്നു ട്രേഡ് യൂണിയനാണ് പ്രശ്‌നമെന്ന്. എന്നാല്‍ യൂണിയനല്ല പ്രശ്‌നം. അവരുമായി നല്ല രീതിയില്‍ തന്നെയാണ് പോവുന്നത്. അനധികൃതമായ ഒരു കാര്യവും ബോര്‍ഡ് മെമ്പേഴ്‌സും മീറ്റിങില്‍ പറയാറില്ല. ജീവനക്കാരുമായും നല്ല ബന്ധമാണ്. പിന്നെ അവരെ ഞാനെന്തിന് അധിക്ഷേപിക്കണം. അതൊരു തെറ്റിദ്ധാരണ മാത്രമാണ്' - എം.ഡി പറഞ്ഞു