കണ്ണൂര്‍ തലശ്ശേരിയില്‍ റേഷന്‍ കടക്കാരുടെ 17 ലക്ഷം രൂപ ഇന്റര്‍നെറ്റ് കഫെക്കാരന്‍ തട്ടിയെടുത്തതായി പരാതി.
തലശ്ശേരി താലൂക്കിന്റെ വിവിധ ഭാഗങ്ങളിലുള്ള 20 ഓളം റേഷന്‍ കടക്കാര്‍ സപ്ലൈ ഓഫീസില്‍ ഓണ്‍ലൈന്‍ വഴി അടക്കാന്‍ ഏല്‍പിച്ച 17,20,000 രൂപ ഇന്റര്‍നെറ്റ് കഫെ നടത്തിപ്പുകാരന്‍ തട്ടിയെടുത്തെന്നാണ് പരാതി.
തലശ്ശേരി താലൂക്കിലെ ധര്‍മ്മടം, പാലയാട് ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലെ റേഷന്‍ കടക്കാരാണ് പണം നല്‍കിയത്. പണമടയ്ക്കാത്തതിനെ തുടര്‍ന്ന് വ്യാപാരികളെ സപ്ലൈ ഓഫീസില്‍ നിന്ന് വിളിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.