തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചാം ഘട്ട ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍. സംസ്ഥാനത്ത് നാളെ മുതല്‍ അന്തര്‍ ജില്ലാ ബസ് സര്‍വീസുകള്‍ക്ക് അനുമതി. ലോക്ക്ഡൗണ്‍ ഇളവുകള്‍ തീരുമാനിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന സമിതി യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.
ജൂണ്‍ എട്ടിന് ശേഷം ഹോട്ടലുകളില്‍ നിയന്ത്രണങ്ങളോടെ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതിയുണ്ടാകും..ആരാധനാലയങ്ങളിലെ നിയന്ത്രണങ്ങള്‍ നീക്കുന്ന കാര്യത്തില്‍ മതമേലധ്യക്ഷന്മാരുമായി ചര്‍ച്ച നടത്തും