കൊച്ചി: മാലിദ്വീപില്‍ നിന്ന് ഇന്ത്യക്കാരുമായി ഐ.എന്‍.എസ് ജലാശ്വ യാത്ര തിരിച്ചു. രാവിലെ 7.30നാണ് നാവികസേനാ കപ്പല്‍ മാലെ ദ്വീപില്‍ നിന്ന് യാത്ര തിരിച്ചത്. 588 യാത്രക്കാരുമായാണ് രണ്ടാം വട്ടം ജലാശ്വ എത്തുന്നത്. 497 പുരുഷന്മാര്‍, 70 സ്ത്രീകള്‍, 20 കുട്ടികള്‍ എന്നിങ്ങനെയാണ് യാത്രക്കാരുടെ കണക്ക്.
വെള്ളിയാഴ്ച രാത്രിയിലായിരുന്നു ജലാശ്വ പുറപ്പെടേണ്ടിരുന്നത്. എന്നാല്‍ കടല്‍ പ്രക്ഷുഭ്തമായിരുന്നതിനാല്‍ യാത്ര ശനിയാഴ്ചത്തേയ്ക്ക് മാറ്റി വയ്ക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ ഐ.എന്‍.എസ് ജലാശ്വ കൊച്ചിത്തുറമുഖത്ത് എത്തും.