എന്തു വന്നാലും തങ്ങൾ ഇടതുപക്ഷത്തിനൊപ്പമായിരിക്കുമെന്നും മുസ്ലീം ലീഗിലേക്കില്ലെന്നും വ്യക്തമാക്കി കാസിം ഇരിക്കൂറും എ പി അബ്ദുൾ വഹാബും. മാതൃഭൂമി ന്യൂസ് സൂപ്പർ പ്രൈം ടൈം ചർച്ചയിലായിരുന്നു ഇരുവരുടേയും പ്രതികരണം.

അഖിലേന്ത്യാ പ്രസിഡന്റ് പുറത്താക്കിയതിൽ പ്രയാസമില്ലെന്ന് എ.പി. അബ്ദുൾ വഹാബ് പറഞ്ഞു.  രൂപീകരിച്ച കാലം മുതലേ ഇ‌ടതുമുന്നണിയെ പിന്തുണയ്ക്കുന്നവരാണ് തങ്ങളെന്ന് കാസിം ഇരിക്കൂറും പറഞ്ഞു.