കോഴിക്കോട്: വടകര സ്വദേശിയായ രഞ്ജിത്തിന്റെയും മേഘയുടെയും കുഞ്ഞിന് മതിയായ ചികിത്സ കിട്ടാതെ മരിച്ചുവെന്നാണ്  പരാതി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെയാണ് പരാതി. 

ഈ മാസം 25നാണ് പ്രസവവേദന വന്നതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മാതൃ ശിശു കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. കുഞ്ഞിന് തൂക്കം കൂടുതലായിരുന്നു. പരിശോധിച്ചിരുന്ന ഡോക്ടര്‍ ചികിത്സയ്ക്കായി എത്തിയില്ലെന്നും പരാതിയില്‍ പറയുന്നു .പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.