അടിയന്തരാവസ്ഥാ പ്രഖ്യാപനത്തെ വീണ്ടും തള്ളി രാഹുല്‍ ഗാന്ധി. ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് തെറ്റായിരുന്നുവെന്നും എന്നാല്‍ ആര്‍എസ്എസിനെ പോലെ രാജ്യത്തിന്റെ ഭരണഘടന ചട്ടക്കൂട് പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിട്ടില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കോര്‍ണല്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ കൗശിക് ബസുവുമായുള്ള ഓണ്‍ലൈന്‍ സംവാദത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം. ഇത് രണ്ടാം തവണയാണ് രാഹുല്‍ അടിയന്തരാവസ്ഥാ പ്രഖ്യാപനത്തെ തള്ളിപ്പറയുന്നത്. 

'അടിയന്തരാവസ്ഥ തീര്‍ത്തും തെറ്റായ നടപടിയായിരുന്നു. ഇക്കാര്യം ഇന്ദിരാ ഗാന്ധിക്ക് പിന്നീട് ബോധ്യപ്പെട്ടിരുന്നു. രാജ്യത്തെ ഇന്നത്തെ അവസ്ഥയും അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കാലത്തെ അവസ്ഥയും രണ്ടും വ്യത്യസ്തമായിരുന്നു. കോണ്‍ഗ്രസ് ഒരു കാലത്തും രാജ്യത്തിന്റെ ഭരണഘടനാപരമായ ചട്ടക്കൂട് പിടിച്ചെടുക്കാന്‍ ശ്രമിച്ചിട്ടില്ല. എന്നാല്‍ ആര്‍.എസ്.എസ്. എല്ലാ ഭരണകൂട സ്ഥാപനങ്ങളിലും കടന്നുകയറുകയാണ്' - രാഹുല്‍ പറഞ്ഞു.