സഭാനടപടികൾ തടസ്സപ്പെടുന്നതിന്റെ വിവരങ്ങൾ ഉൾപ്പെടുത്തി രാജ്യസഭ പ്രത്യേക ബുള്ളറ്റിൻ പുറത്തിറക്കി. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ 130 ശൂന്യവേളയാണ് നഷ്ടമായത്. ആകെ ഒരുമിനിറ്റ് മാത്രമാണ് ശൂന്യവേള നടന്നത്. അം​ഗങ്ങൾ നൽകിയ ഏഴ് സബ്മിഷനുകളും പരി​ഗണിക്കാൻ കഴിഞ്ഞില്ല. 

ബഹളത്തിനിടയിൽ നാലം​ഗങ്ങൾക്ക് മാത്രമാണ് സബ്മിഷൻ അവതരിപ്പിക്കാൻ കഴിഞ്ഞത്. 50 മണിക്കൂറാണ് രാജ്യസഭ പ്രവർത്തനത്തിന് നീക്കിവെച്ചത്. ഇതിൽ 39.52 മണിക്കൂർ സമയം ബഹളത്തിൽ നഷ്‌ടമായി. കോവിഡ് പ്രതിരോധം ചർച്ച ചെയ്ത ദിവസം 1.121 മണിക്കൂർ അധികം സഭ പ്രവർത്തിച്ചത് മാത്രമാണ് എടുത്തുപറയാവുന്നത്.