പാലക്കാട് കഞ്ചിക്കോട് സൈനിക ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. മദ്രാസ് പതിനൊന്നാം ബെറ്റാലിയൻ ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.  ആറുപേർക്ക് പരിക്കേറ്റു. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ​ഗുരുതരമല്ല.

ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു സൈനികോദ്യോ​ഗസ്ഥർ.