ന്യൂഡല്‍ഹി: ഇന്ത്യ സാമ്പത്തിക വളര്‍ച്ച തിരിച്ചുപിടിക്കുമെന്ന് പ്രധാനമന്ത്രി. ആത്മനിര്‍ഭര്‍ ഭാരതത്തിനായി അഞ്ച് നിര്‍ദ്ദേള്‍ശങ്ങള്‍ നരേന്ദ്ര മോദി മുന്നോട്ടു വെച്ചു. ജൂണ്‍ എട്ടിന് ശേഷം ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കും. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെ 125-ാം വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.