ഡല്‍ഹി സ്റ്റേറ്റ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ രണ്ട് മലയാളി നഴ്സുമാര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ കണക്ക് പ്രകാരം രാജ്യത്ത് കോവിഡ്-19 ബാധിതരുടെ എണ്ണം 4251 കടന്നു. മരണസംഖ്യ 111 ആയി. എന്നാല്‍ അനൗദ്യോഗിക കണക്ക് പ്രകാരം രോഗികളുടെ എണ്ണം 4565 ഉം മരണം 126 ഉം ആണ്. 

രാജ്യത്തെ 45 ശതമാനം രോഗികളും 40 വയസിന് താഴെയുള്ളവരാണെന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു. ചില ഹോട്ട് സ്‌പോട്ടുകളില്‍ സമൂഹവ്യാപനം ഉണ്ടായതായി സംശയിക്കുന്നുവെന്ന് എയിംസ് ഡയറക്ടര്‍ അറിയിച്ചു. സ്റ്റേജ് രണ്ടിനും മൂന്നിനുമിടയിലാണ് രാജ്യം. ലോക്ഡൗണില്‍ ഡല്‍ഹിയില്‍ പെട്ട് മരിച്ച മലയാളിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടു വന്നേക്കും.