കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ച പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ ഇന്ത്യ ആവശ്യപ്പെട്ടു എന്ന് സ്ഥിരീകരിച്ച് ട്വിറ്റര്‍. ഇന്ത്യയുടെ ആവശ്യപ്രകാരം 100 പോസ്റ്റുകളാണ് നീക്കം ചെയ്തതെന്നും ട്വിറ്റര്‍. 

അതേസമയം, വാക്‌സിന്‍ വിതരണത്തില്‍ സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു എന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് എല്ലാ പാര്‍ട്ടി പരിപാടികളും റദ്ദ് ചെയ്തു.