ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 294 കോവിഡ് മരണം. 9887 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. മരണ സംഖ്യ 6642 ആയി. കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ആറാം സ്ഥാനത്തിലായിരിക്കുകയാണ്. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് 9000 അതികം രോഗികള്‍ രാജ്യത്ത് ഉണ്ടാകുന്നത്. ആകെ രോഗബാധിതരുടെ എണ്ണം 236,000 കടന്നു. 49.56 ശതമാനമാണ് രോഗമുക്തരാകുന്നവരുടെ നിരക്ക്.