അമേരിക്കയിലെ ഭരണമാറ്റത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇന്ത്യ. 2006-ല്‍ വൈസ് പ്രസിഡന്റായിരിക്കേ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ നടത്തിയ ശ്രമങ്ങള്‍ പ്രസിഡന്റാകുമ്പോഴും ജോ ബൈഡന്‍ തുടരുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രതീക്ഷ. കമലാ ഹാരിസിന്റെ സ്ഥാനലബ്ധിയും ഗുണംചെയ്യുമെന്ന കണക്കുകൂട്ടലും കേന്ദ്രത്തിനുണ്ട്. നരേന്ദ്രമോദിയും രാഹുല്‍ ഗാന്ധിയും ബൈഡനേയും കമലാ ഹാരിസിനേയും അഭിനന്ദിച്ചു.