പാലസ്തീന്‍ ജനതയെ ഇസ്രായേല്‍ പട്ടാളം കൊന്നൊടുക്കുന്നതില്‍ ഇന്ത്യ ഇടപെടണമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. മുസ്ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാണക്കാട് സൈദ് ഹൈദരലി ശിഹാബ് തങ്ങളുടെ വീട്ടില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. 

ഇസ്രായേലി പട്ടാളം യാതൊരു നിയന്ത്രണവും ഇല്ലാതെ പാലസ്തീന്‍ ജനതയെ കൊന്നൊടുക്കിക്കൊണ്ടിരിക്കുകയാണ്. ഇത്തരം വിഷയങ്ങളില്‍ വളരെ കാര്യമായി ഇടപെട്ടിരുന്ന പാരമ്പര്യമാണ് ഇന്ത്യക്കുള്ളതെന്നും പാലസ്തീന്‍ വിഷയത്തിലും ഇന്ത്യ ഈ പാരമ്പര്യം കാണിക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.