ഇന്ത്യയുടെ ഭൂപടത്തില്‍ നിന്ന് ജമ്മു കശ്മീരിനെയും ലഡാക്കിനെയും ട്വിറ്റര്‍ ഒഴിവാക്കിയത് വിവാദമായി. ട്വിറ്ററിന്റെ കരിയര്‍ വെബ്‌സറ്റിലെ ഭൂപടത്തിലാണ് രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളെ ഒഴിവാക്കിയത്. ഐടി മന്ത്രാലയവുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി കമ്മറ്റിക്ക് മുമ്പില്‍ ഗൂഗിളും ഫെയ്‌സ്ബുക്കും നാളെ ഹാജരാവും. ട്വിറ്റര്‍ കഴിഞ്ഞയാഴ്ച സമിതിയ്ക്ക് മുമ്പില്‍ ഹാജരായിരുന്നു.