രാജ്യം സാങ്കേതികമായി സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് നീങ്ങിയതായി ആര്‍ ബി ഐ. നടപ്പ് സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തിലും നെഗറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിയതായാണ് ആര്‍ ബി ഐ റിപ്പോര്‍ട്ട്. 

തുടര്‍ച്ചയായി രണ്ട് പാദങ്ങളില്‍ നെഗറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിയാല്‍ മാന്ദ്യത്തിലേക്ക് കടന്നുവെന്നാണ് ധനതത്വശാസ്ത്രം പറയുന്നത്. നടപ്പ് സാമ്പത്തികവര്‍ഷത്തിലെ ആദ്യപാദത്തിലെ മൊത്ത ആഭ്യന്തര ഉത്പ്പാദനത്തില്‍ 23.9 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. 

സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തിലും ജി.ഡി.പി 8.6 ശതമാനം ഇടിയുമെന്നാണ് ആര്‍.ബി.ഐയുടെ സ്റ്റേറ്റ് ഓഫ് ദി ഇക്കോണമി റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടികള്‍ ഇന്ത്യയെ ദുര്‍ബലപ്പെടുത്തിയതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചു.