കരയിലും കടലിലും ആകാശത്തിലും പൊരുതാന്‍ ഇന്ത്യ സുസജ്ജമെന്ന് സംയുക്ത സേനാ മേധാവി ബിബിന്‍ റാവത്ത്. കര - വ്യോമ - സമുദ്ര അതിര്‍ത്തി സംരക്ഷിക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് അദ്ദേഹം പറഞ്ഞു.
അതിര്‍ത്തിയില്‍ ചൈനയുമായി ഉരസല്‍ തുടരുന്നതിനിടെയാണ് റാവത്തിന്റെ അഭിപ്രായ പ്രകടനം. ലഡാക്കില്‍ സംഘര്‍ഷാവസ്ഥയാണെന്നും ടിബറ്റില്‍ ചില വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും ഈ അവസ്ഥയില്‍ രാജ്യതാല്‍പര്യത്തിന് അനുസരിച്ച് സുരക്ഷ ഉറപ്പുവരുത്താനുള്ള നടപടികള്‍ തുടരുകയാണെന്നും റാവത്ത് പറഞ്ഞു.
വടക്കന്‍ അതിര്‍ത്തിയില്‍ യഥാര്‍ത്ഥ നിയന്ത്രണരേഖ മാറ്റാന്‍ ചൈന ശ്രമിക്കുന്നുണ്ടെന്നും അതുകൊണ്ടുതന്നെ ചൈനക്കെതിരെ പ്രതിരോധനത്തിന് രാജ്യം നിര്‍ബന്ധിതമാവുന്നെന്നും വടക്കന്‍ അതിര്‍ത്തിയിലെ സുരക്ഷാ ഭീഷണി നേരിടാന്‍ ഇന്ത്യ സജ്ജമാണെന്നും റാവത്ത് വ്യക്തമാക്കി.