ലോകത്തെ ഏറ്റവും വലിയ കോവിഡ് വാക്‌സിനേഷന്‍ പദ്ധതിക്ക് ഇന്ത്യ തയ്യാറെടുക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് പുതിയ കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞ് വരികയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 

കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണത്തിനുള്ള അന്തിമഘട്ടത്തിലാണ് രാജ്യമെന്നും അടുത്ത വര്‍ഷം അവസാനത്തോടെ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുമെന്നും 19 കേന്ദ്ര മന്ത്രിമാര്‍ക്കാണ് കോവിഡ് വാക്‌സിന്‍ വിതരണത്തിന്റെ ചുമതലയെന്നും പ്രധാനമന്ത്രി. 

വാക്‌സിന്‍ ഉപയോഗത്തിനുള്ള അപേക്ഷകള്‍ പരിശോധിക്കാനുള്ള വിദഗ്ധ സമിതി യോഗം നാളെ ചേരും. സെന്റര്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ കീഴിലായിരിക്കും വിദഗ്ധ സമിതി യോഗം ചേരുക എന്നും പ്രധാനമന്ത്രി പറഞ്ഞു.