രാജ്യത്തെ വാക്‌സിന്‍ ക്ഷാമം പരിഹരിക്കാനുള്ള നടപടികളിലേക്ക് കടന്ന് കേന്ദ്ര സര്‍ക്കാര്‍. കോവാക്‌സിന്‍ ഉത്പാദിപ്പിക്കാന്‍ മറ്റ് കമ്പനികളേയും അനുവദിക്കാനാണ് പുതിയ തീരുമാനം. ലോകാരോഗ്യ സംഘടനയും എഫ്ടിഐയും അംഗീകരിച്ച വിദേശ വാക്‌സിനുകള്‍ ഇറക്കുമതി ചെയ്യാനുള്ള അനുമതിയും നല്‍കിയേക്കും. 

സ്ഫുട്‌നിക് വാക്‌സിന്‍ അടുത്തയാഴ്ച പൊതുവിപണിയില്‍ എത്തും എന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. രാജ്യത്ത് രോഗവ്യാപനം കൂടുകയും വാക്‌സിന് ക്ഷാമം നേരിടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പ്രതിരോധ മരുന്നിന്റെ ലഭ്യത കൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ നടപടികളിലേക്ക് കടന്നിരിക്കുന്നത്.