കോവിഡ് വൈറസ് വകഭേദമായ ഒമിക്രോണ്‍ കണ്ടെത്താന്‍ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആര്‍.ടി.പി.സി.ആര്‍ കിറ്റ്. ഐസിഎംആറും ടാറ്റ ഡയഗ്നോസ്റ്റിക്‌സും സംയുക്തമായാണ് കിറ്റ് വികസിപ്പിച്ചെടുത്തത്. ഈ കിറ്റ് ഉപയോഗിച്ച് നാലുമണിക്കൂര്‍ കൊണ്ട് പരിശോധനാ ഫലം അറിയാനാകും.