രാജ്യത്ത് കഴിഞ്ഞ ഒരാഴ്ചയായി റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ പകുതിയും കേരളത്തില്‍ നിന്നാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രോഗവ്യാപന സാഹചര്യത്തില്‍ കേരളത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും ആര്‍ടി-പിസിആര്‍ പരിശോധനകളുടെ എണ്ണം കൂട്ടണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു. 

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അവസാനിച്ചിട്ടില്ല. ജനങ്ങള്‍ ജാഗ്രത തുടരണം. ദിനംപ്രതി 30,000ത്തിന് മുകളില്‍ കേസുകളാണ് ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യുന്നത്. 44 ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണ്. രോഗവ്യാപനം കൂടുതലുള്ള 18 ജില്ലകളില്‍ 10 ജില്ലകളും കേരളത്തിലാണ്. 

സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നല്‍കുന്നത് രോഗവ്യാപനത്തിന് വഴിവെക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.