ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള എട്ടാം കോര്‍ കമാന്‍ഡര്‍ ചര്‍ച്ചയില്‍ നിര്‍ണായക തീരുമാനങ്ങളുണ്ടായതായി സൈന്യം. കിഴക്കന്‍ ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണരേഖയില്‍ നിന്ന് സൈന്യത്തെ ഒരേസമയം പിന്‍വലിക്കാന്‍ ഇരുരാജ്യങ്ങളും ധാരണയായി. ഇതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്കകം തീരുമാനിക്കും.

പടിഞ്ഞാറന്‍ മേഖലയില്‍ ഇന്ത്യ-ചൈന അതിര്‍ത്തിയായ യഥാര്‍ഥനിയന്ത്രണ രേഖയില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കാനുള്ള തുറന്നതും ആഴത്തിലുള്ളതും ക്രിയാത്മകവുമായ ചര്‍ച്ച ഇരുഭാഗവും നടത്തിയതായി സൈന്യം ഞായറാഴ്ച പത്രക്കുറിപ്പില്‍ അറിയിച്ചു.