ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. കള്ളപ്രചാരണം നടത്തിയാല്‍ ശക്തമായ നേതൃത്വത്തിനും നയതന്ത്രത്തിനും പകരമാകില്ലെന്ന് മന്‍മോഹന്‍ സിങ് പറഞ്ഞു. നിലവിലെ പ്രതിസന്ധി വലുതാക്കരുതെന്നും പ്രധാനമന്ത്രിയോട് മന്‍മോഹന്‍ സിങ് ആവശ്യപ്പെട്ടു.