വിശപ്പുരഹിത കൊച്ചി ലക്ഷ്യമിട്ട് തുടങ്ങിയ പദ്ധതി ജനങ്ങള്‍ ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് കൊച്ചി നഗരസഭ. അഞ്ച് ദിവസം കൊണ്ട് കഴിച്ചത് 10350 പേരാണ് ഇവിടെ നിന്നും ഉച്ചഭക്ഷണം കഴിച്ചത്. സമൃദ്ധി അറ്റ് കൊച്ചിയെ ഏറ്റെടുത്ത ജനങ്ങള്‍ക്ക്  കോര്‍പ്പറേഷന്‍ നന്ദി പറഞ്ഞു. പദ്ധതി നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.