മുല്ലപ്പള്ളിയ്ക്ക് വേണ്ടി ആരും രംഗത്തില്ലെങ്കിലും പ്രതിപക്ഷ നേതൃസ്ഥാനത്ത് രമേശ് ചെന്നിത്തലയ്ക്ക് സംരക്ഷണമൊരുക്കാന്‍ രംഗത്തിറങ്ങിയിരിക്കുകയാണ് 'ഐ' ഗ്രൂപ്പ് മാനേജര്‍മാര്‍. ഡല്‍ഹിയിലെ ചിലരുടെ അജണ്ട ചെന്നിത്തലയ്ക്ക് തടസമായെന്നാണ് കെ.സി. വേണുഗോപാലിനെ ലക്ഷ്യം വെച്ച് ജോസഫ് വാഴയ്ക്കന്‍ പറഞ്ഞത്. നേതൃമാറ്റം തിടുക്കത്തില്‍ വേണ്ടെന്ന് കെ. സുധാകരന്റേയും കെ. മുരളീധരന്റെയും നിലപാടും ചെന്നിത്തലയ്ക്ക് ആശ്വാസകരമാണ്.