കാടിനോട് ചേർന്ന വനമേഖലകളിൽ ആനയും മറ്റ് വന്യമൃഗങ്ങളും ഇറങ്ങുന്നത് സർവ സാധാരണമാണ്. ഈ മൃഗങ്ങളുടെ സഞ്ചാരപാത വെട്ടിപ്പിടിച്ചാണ് മനുഷ്യർ താമസം തുടങ്ങിയത്. എന്നാൽ ഇങ്ങനെ കാടിറങ്ങി വരുന്ന മൃഗങ്ങളോട് മനുഷ്യർ ഒരു കരുണയും കാണിക്കാറില്ല. കഴിഞ്ഞ ഒരു വർഷത്തിനിടെ 21 ആനകളാണ് നീലഗിരി കോയമ്പത്തൂർ ജില്ലകളിലായി ദുരൂഹ സാഹചര്യത്തിൽ ചരിഞ്ഞത്.

കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ രണ്ട് ആനയാണ് നീലഗിരി മലനിരകളിൽ മനുഷ്യൻ കാരണം കൊല്ലപ്പെട്ടത്. ഒന്ന് മസിനഗുഡിയിൽ റിസോട്ടുർകാർ തീയിട്ട് കൊന്ന കൊമ്പൻ. മറ്റൊന്ന് ബോലുവംപട്ടിയിലെ കൊമ്പൻ.നീലഗിരി കോയമ്പത്തൂർ വനമേഖലയിൽ വന്യജീവികൾക്ക് എതിരായ ആക്രമണത്തിനെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യവും ഉയരുന്നുണ്ട്.