ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ തൂക്കിലേറ്റപ്പെട്ട നാല് കുറ്റവാളികളും അവസാന മണിക്കൂറില്‍ കടുത്ത മാനസിക സംഘര്‍ഷത്തില്‍ ആയിരുന്നു എന്ന് ജയില്‍ വൃത്തങ്ങള്‍ അറിയിച്ചു. നാല് പേരും രാവിലെ കുളിക്കാനോ ചായ കുടിക്കാനോ തയ്യാറായില്ല. അന്ത്യ അഭിലാഷങ്ങള്‍ ഒന്നും പ്രതികള്‍ അറിയിച്ചില്ല എന്നാണ് ജയില്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.