യുഎസില്‍ കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഭരണകൂടത്തിന് വീഴ്ച സംഭവിച്ചെന്ന് മുന്‍ പ്രസിഡന്റ് ബറാക് ഒബാമ. ട്രംപ് ഭരണകൂടത്തിന്റെ നടപടികള്‍ രാജ്യത്തെ വലിയ ദുരതത്തിലേക്ക് നയിക്കുന്നുവെന്ന് വിമര്‍ശനം. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രതിസ്ധിയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ട്രംപിനായില്ല. 

മഹാമാരിയെ നിയന്ത്രിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം വിട്ടുനല്‍കുകയാണ് ചെയ്തിരിക്കുന്നത്. ഒബാമയുടെ ഭരണകാലത്ത് വൈറ്റ് ഹൗസിലുണ്ടായിരുന്ന ചില ഉദ്യോഗസ്ഥരുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഒബാമ ആരോപണം ഉന്നയിച്ചത്.