സംസ്ഥാനത്തെ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി. ബാര്‍ ഹോട്ടലുകളിലും ഇരുന്ന് മദ്യം കഴിക്കാം. ആകെ ഇരിപ്പിടത്തിന്റെ 50 ശതമാനം പേരെ പ്രവേശിപ്പിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. 

സംസ്ഥാനത്ത് രണ്ടാം തംരഗത്തിന് ശേഷം ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതിയില്ലായിരുന്നു. ഇക്കാര്യത്തില്‍ അനുമതി നല്‍കാനാണ് ഇന്നത്തെ അവലോകന യോഗത്തിലെ തീരുമാനം.