സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ വേണ്ടെന്ന് ഐ.എം.എ. സമൂഹവ്യാപനം ഉണ്ടായിക്കഴിഞ്ഞു. കേരളത്തില്‍ നിലവില്‍ സമൂഹവ്യാപനം ഉണ്ടായിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഇനി സമ്പൂര്‍ണ ലോക്ഡൗണ്‍ ഫലപ്രദമാകില്ലെന്നും പ്രാദേശിക ലോക്ഡൗണാണ് ഫലപ്രദമെന്നും ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ.എബ്രഹാം വര്‍ഗീസ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

രോഗവ്യാപനം രൂക്ഷമായ പ്രദേശങ്ങള്‍ അടച്ചിടണമെന്നാണ് ഐ.എം.എയുടെ നിര്‍ദേശം. ക്ലസ്റ്റര്‍ രൂപീകരണവും ഫലപ്രദമാണ്. സമൂഹവ്യാപനം ഉണ്ടായിക്കഴിഞ്ഞതായി ഐ.എം.എ. നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതിനല്ല വേണ്ടത്ര മുന്‍കരുതല്‍ എടുക്കുന്നതിനായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.