ഡോക്ടർമാർക്കെതിരെ നടക്കുന്ന ആക്രമണങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് മറുപടി നൽകിയതിൽ പ്രതികരിച്ച് ഐഎംഎ.  സാങ്കേതിക തകരാറെന്ന് പറഞ്ഞ് തിരുത്തിയത് ഗുരുതര വീഴ്ചയെന്ന് ഐഎംഎ പ്രതിനിധി.

കേരളത്തിലെ സർക്കാർ മേഖലയിലും സ്വകാര്യ മേഖലയിലുമൊക്കെ ജോലി ചെയ്യുന്ന ഡോക്ടർമാർ രാപ്പകലില്ലാതെ കഷ്ടപ്പെടുകയാണ്.  ഡോക്ടർമാർക്കെതിരെ അതിക്രമങ്ങൾ കൂടിക്കൊണ്ടിരിക്കുകയാണ്. ആ സമയത്താണ് സംരക്ഷിക്കേണ്ട ആരോ​ഗ്യമന്ത്രി ഇത്തരത്തിലൊരു പരാമർശം നടത്തുന്നതെന്നും ഐഎംഎ.