ലോക് ഡൗൺ കാലത്ത് വാറ്റിക്കുടിച്ച ആണുങ്ങൾക്ക് പണികൊടുത്ത് പത്തനംതിട്ട നാറണംമൂഴിയിലെ ഒരുപറ്റം സ്ത്രീകൾ. വൈകുന്നേരങ്ങളിൽ മിനുങ്ങിയെത്തി വഴക്കിടുന്നത് പതിവായതോടെ, സ്ത്രീകൾ സംഘടിച്ച് വാറ്റ് കേന്ദ്രംതന്നെ തല്ലി തകർക്കുകയായിരുന്നു. 

ദിവസങ്ങൾക്ക് മുമ്പുണ്ടായ സംഭവത്തിൽ ചിലർ ചോദിക്കാനെത്തിയപ്പോൾ ചെറിയ തോതിൽ ഉന്തുംതള്ളും നടന്നു. വിവരം പോലീസറിഞ്ഞെങ്കിലും പരാതിക്കാരില്ലാതിരുന്നതിനാൽ തുടർനടപടികൾ വേണ്ടെന്ന തീരുമാനത്തിലെത്തുകയായിരുന്നു.