പാലക്കാട് ആലത്തൂർ കാത്താമ്പൊറ്റയിൽ കുളത്തിൽ കുടങ്ങളിലാക്കി സൂക്ഷിച്ച 300 ലിറ്റർ വാഷ് നശിപ്പിച്ചു. പാലക്കാട് ഡാൻസാഫ് സ്ക്വാഡും ആലത്തൂർ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വാഷ് പിടികൂടിയത്. 

കാത്താമ്പൊറ്റ പെട്രോൾ പമ്പിന് പിൻവശമുള്ള കുളത്തിലാണ് വാഷ് കുടങ്ങളിലാക്കി സൂക്ഷിച്ചിരുന്നത്. ലോക്ഡൗൺ സമയത്ത് വ്യാജമദ്യ നിർമാണത്തിന് കരുതിയതായിരുന്നു വാഷ്. സംസ്ഥാന പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ജില്ലാ അടിസ്ഥാനത്തിൽ രൂപീകരിച്ച ഡാൻസാഫ് സ്ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന പ്രത്യേക ഓപ്പറേഷന്റെ ഭാ​ഗമായാണ് പരിശോധന നടത്തിയത്.

നാർകോട്ടിക് സെൽ ഡിവൈ.എസ്.പി സി.ഡി. ശ്രീനിവാസൻ, ആലത്തൂർ ഡിവൈ.എസ്.പി ആർ സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.