ബെംഗളൂരുവിൽ അനധികൃത ടെലിഫോൺ എക്സ്ചേഞ്ച് നടത്തിയ കേസിൽ രണ്ട് മലയാളികൾ ഉൾപ്പെടെ അഞ്ചു പേർ കൂടി അറസ്റ്റിൽ. നേരത്തെ അറസ്റ്റിലായ മലപ്പുറം സ്വദേശി ഇബ്രാഹീമിന്റെ കൂട്ടാളികളാണ് പിടിയിലായത്. 3000 സിം കാർഡുകളും അനുബന്ധ ആശയവിനിമയ ഉപകരണങ്ങളും ഇവരിൽ നിന്നു പിടിച്ചെടുത്തു. സംഭവത്തിൽ തീവ്രവാദബന്ധം സംശയിക്കുന്നതിനാൽ കേസന്വേഷണത്തിൽ NIA ഇടപെട്ടേക്കും.