ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ലഹരിമരുന്നുകേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെയ്‌ക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് സാധ്യത. കേസ് ഒത്തുതീര്‍ക്കാന്‍ പണമിടപാട് നടന്നു എന്ന സാക്ഷിയുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് നീക്കം. 

കേസിലെ പ്രധാന സാക്ഷിയായ കിരണ്‍ ഗോസാവിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരന്‍ പ്രഭാകര്‍ സെയിലിന്റേതാണ് വെളിപ്പെടുത്തല്‍. ഗോസാവിയും വാങ്കഡയും കേസുമായി ബന്ധപ്പെട്ട് 25 കോടി രൂപയുടെ പണമിടപാട് നടത്തി എന്നാണ് ആരോപണം. 

എന്നാല്‍ ആരോപണങ്ങളെ പൂര്‍ണ്ണമായി തള്ളിക്കളയുകയാണ് എന്‍.സി.ബി. സമീര്‍ വാങ്കഡെ കളങ്കരഹിതനായ ഉദ്യോഗസ്ഥാനാണന്ന് വെളിപ്പെടുത്താന്‍ ഒന്നുകില്‍ സി.ബി.ഐ അന്വേഷണമോ അല്ലെങ്കില്‍ വകുപ്പുതല അന്വേഷണമോ നടത്താനാണ് സാധ്യത.