ഒരു പരിസ്ഥിതിദിനം കൂടി കടന്നു പോകുമ്പോള്‍ 20 വര്‍ഷം മുമ്പ് നട്ടു വളര്‍ത്തിയ മരങ്ങളുടെ പച്ചപ്പിലാണ് മാനന്തവാടി ഇല്ലത്തു വയല്‍ നിവാസികള്‍. പുഴയോരത്ത് വൃക്ഷങ്ങള്‍ നട്ടു വളര്‍ത്തിയതോടെ തീരം ഇടിയുന്നതിനും പരിഹാരമായി.