വയനാട്: ജില്ലയില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് ഇഫ്താര്‍ വിരുന്നു സംഘടിപ്പിച്ചവര്‍ക്കെതിരെ കേസ്. ഹോട്ട് സ്‌പോട്ട് ആയ നെന്മേനി പഞ്ചായത്തിലെ അമ്മായിപ്പാലത്ത് ഇഫ്താര്‍ കൂട്ടായ്മയില്‍ പങ്കെടുത്ത 20 പേര്‍ക്കെതിരെയാണ് കേസ്. വയനാട്ടില്‍ ആറു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ച പശ്ചാത്തലത്തില്‍ ജില്ലാഭരണ കൂടം കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിനിടെയാണ് സംഭവം.