പുസ്തകങ്ങളുടെ പേരിലാണ് അലന്റെ അറസ്റ്റെങ്കില്‍ തന്നെയാണ് ആദ്യം അറസ്റ്റ് ചെയ്യേണ്ടത്; സജിതാ മഠത്തില്‍

കോഴിക്കോട് ഇന്നലെ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അലനെ അറസ്റ്റ് ചെയ്തതിനെ കുറിച്ച് പ്രതികരണവുമായി മാതൃസഹോദരിയും നടിയുമായ സജിതാ മഠത്തില്‍. അലന്‍ ജനിക്കുന്നതിന് മുമ്പുള്ള പുസ്തകങ്ങളാണ് പോലീസ് വീട്ടില്‍ നിന്ന് കൊണ്ടുപോയതെന്ന് സജിതാ മഠത്തില്‍ പറഞ്ഞു. പുസ്തകങ്ങളുടെ പേരിലാണ് അറസ്റ്റെങ്കില്‍ തന്നെയാണ് അറസ്റ്റ് ചെയ്യേണ്ടത്. സര്‍ക്കാരും പാര്‍ട്ടിയും ഒപ്പമുണ്ടെന്ന പ്രതീക്ഷയാണുള്ളതെന്നും സജിതാ മഠത്തില്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented