അധികാരം ലഭിച്ചാല്‍ ജി.എസ്.ടി.യില്‍ ഉള്‍പ്പെടുത്തുമെന്നും അപ്പോള്‍ 60 രൂപയ്ക്കടുത്ത് പെട്രോള്‍ കൊടുക്കാനാകുമെന്നും കുമ്മനം പറഞ്ഞു. എന്തുകൊണ്ട് പെട്രോളിയം ഉത്പന്നങ്ങള്‍ GST-യില്‍ ഉള്‍പ്പെടുത്തണമെന്ന് കേരള സര്‍ക്കാര്‍ ആവശ്യപ്പെടുന്നില്ലെന്നും കുമ്മനം ചോദിച്ചു. 'ആഗോള അടിസ്ഥാനത്തിലാണ് പെട്രോളിന്റെ വില വ്യത്യാസം വരുന്നത്. ഇക്കാര്യത്തില്‍ ബിജെപിക്ക് വ്യക്തമായ നിലപാടുണ്ട്. ഇതെല്ലാം ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരണം. അതിനെക്കുറിച്ച് സിപിഎമ്മും കോണ്‍ഗ്രസും എന്താണ് അഭിപ്രായം പറയാത്തത്. തോമസ് ഐസക്ക് പറയുന്നത് ഒരുകാരണവശാലം ജിഎസ്ടി ഇവിടെ നടപ്പാക്കാനാവില്ലെന്നാണ്. എന്തുകൊണ്ടാണ് കേരളത്തില്‍ ജിഎസ്ടി നടപ്പിലാക്കണമെന്ന് പറയാന്‍ ബുദ്ധിമുട്ട്. അധികാരം കിട്ടിയാല്‍ ജിഎസ്ടി നടപ്പിലാക്കിക്കൊണ്ട് പെട്രോള്‍ വില കുറയ്ക്കാം .പെട്രോള്‍ വില 60 രൂപയ്ക്ക് അടുത്തേ വരികയുള്ളൂവെന്നാണ് കണക്കുകൂട്ടിയപ്പോള്‍ മനസിലാകുന്നത്'- കുമ്മനം പറഞ്ഞു.