കൊല്ലത്ത് അജ്ഞാതൻ നട്ടു വളർത്തിയ കഞ്ചാവ് ചെടികൾ എക്‌സൈസ് പിടികൂടി. നീല ചടയൻ ഇനത്തിലെ കഞ്ചാവ് ചെടിക്ക് 8 അടി ഉയരം ഉണ്ടായിരുന്നു. കൊല്ലം രണ്ടാംകുറ്റിയിൽ പ്രതീക്ഷ നഗറിൽ ആൾതാമസമില്ലാത്ത വീടിനു പിന്നിലാണ് രണ്ട് കഞ്ചാവു ചെടികൾ കണ്ടെത്തിയത്. 

ആറുമാസത്തെ വളർച്ചയുണ്ടായിരുന്നു ചെടിക്ക്. ഈ വീടിനു മുന്നിലെ ഇടുങ്ങിയ റോഡിലുണ്ടായ ഗതാഗതക്കുരുക്കിനിടെ വളർന്നുനിൽക്കുന്ന കഞ്ചാവുചെടിയുടെ ഇല ഒരു യാത്രക്കാരന്റെശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഗതി പുറത്തായത്.