ജലനിരപ്പ് ഉയര്‍ന്നതോടെ ഇടുക്കി ജലവൈദ്യുതി പദ്ധതിയിലെ ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ വീണ്ടും തുറന്നു. ഒരു ഷട്ടര്‍ 40 സെന്റിമീറ്ററാണ് തുറന്നത്. 40 മുതല്‍ 150 ക്യൂമെക്‌സ് വെള്ളംവരെ പുറത്തേക്ക് ഒഴുക്കുമെന്ന് അധികൃതര്‍ പറഞ്ഞു. 
വൃഷ്ടി പ്രദേശത്ത് മഴ തുടരുകയും മുല്ലപ്പെരിയാറില്‍ നിന്നും പെരിയാറിലേക്ക് വന്‍ തോതില്‍ വെള്ളം ഒഴുകുന്നതിനാലുമാണ് ഷട്ടര്‍ തുറന്നത്.