ഇടുക്കി: ജലനിരപ്പ് പ്രതിക്ഷിക്കുന്നതിലും വേഗത്തില്‍ ഉയര്‍ന്ന് 2373 അടിയിലെത്തിയാല്‍ ഇടുക്കി അണക്കെട്ട് തുറക്കുന്ന കാര്യം പരിഗണിക്കുമെന്ന് വൈദ്യുതി മന്ത്രി എം എം മണി. അണക്കെട്ടിലെ ഉയര്‍ന്ന ജലനിരപ്പ് സംബന്ധിച്ച ആശങ്കകള്‍ക്കിടിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. 2343 അടിയാണ് ഇടുക്കി അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. 

ഇപ്പോഴത്തെ നിലയില്‍ 30 അടി കൂടി വെള്ളം ഉയര്‍ന്നാല്‍ 2373 അടിയിലെത്തും. കഴിഞ്ഞ വര്‍ഷം ഇതേ സമയം ഉണ്ടായിരുന്ന വെള്ളത്തേക്കാള്‍ പത്തുശതമാനം (20 അടി) വെള്ളം ഇപ്പോള്‍ അണക്കെട്ടില്‍ കൂടുതലുണ്ട്. മൂലമറ്റം പവര്‍ഹൗസില്‍ തകരാറിലായ മൂന്നു ജനറേറ്ററുകള്‍ ഉടന്‍ ശരിയാകാന്‍ ഇടയില്ലെന്നതും പ്രതിസന്ധി വര്‍ധിപ്പിക്കുന്നു.എന്നിരുന്നാലും അണക്കെട്ടു തുറക്കേണ്ടിവരുന്ന സഹാചര്യം ഉണ്ടായല്‍ വേണ്ട കാര്യങ്ങക്കെുറിച്ചുള്ള മുന്നോരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. കോവിഡ് പശ്ചാത്തലത്തില്‍ നാലുവിഭാഗങ്ങളിലുള്ള പുനരധിവാസ കേന്ദ്രങ്ങളായിരിക്കും ഒരു മേഖലയില്‍ ഉണ്ടാകുക.