ഇടമലയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. 80 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയിരിക്കുന്നത്. വെള്ളം 12 മണിയോടെ കാലടിയിലെത്തും. ഒരു സെക്കന്റില്‍ 100 ക്യുബിക് മീറ്റര്‍ വെള്ളം പുറത്തേയ്‌ക്കൊഴുക്കാനാണ് തീരുമാനം. 

സംസ്ഥാനത്ത് നാളെ മുതല്‍ മഴ മുന്നറിയിപ്പുണ്ട്. ഈ സാഹചര്യത്തില്‍ ജലനിരപ്പ് ഇനിയും ഉയര്‍ന്നാല്‍ അത് ആശങ്കയിടയാക്കാന്‍ സാധ്യതയുള്ളതിനാലാണ് പ്രധാനപ്പെട്ട ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്താന്‍ തീരുമാനിച്ചത്. 

ഇടുക്കിയില്‍ നിന്നുളള വെള്ളം ഒഴുകിയെത്തുമ്പോഴേക്കും ഇടമലയാര്‍ ഡാമിലെ ജലനിരപ്പ് താഴ്ത്തി നിര്‍ത്താനാണ് ഉദ്ദേശിച്ചിട്ടുള്ളത്. വെള്ളം ഒഴുകിയെത്തുന്ന മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലുമുള്ള ജനങ്ങളെ സാഹചര്യമനുസരിച്ച് മാറ്റിപ്പാര്‍പ്പിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.