പാലക്കാട്: കോവിഡ് വ്യാപനത്തിന്റെ തോത് കണക്കാക്കാന്‍ ഐ.സി.എം.ആര്‍ സംഘം കേരളത്തില്‍. ഒരാഴ്ച കൊണ്ട് കേരളത്തില്‍ നിന്ന് 1200 പേരുടെ സാമ്പിളുകള്‍ ശേഖരിക്കാനാണ് തീരുമാനം. സമൂഹ വ്യാപനം നടന്നിട്ടുണ്ടോ എന്നത് ഉള്‍പ്പെടെ പരിശോധിക്കാന്‍ ഇന്ത്യ ഒട്ടാകെ നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് സാമ്പിളുകള്‍ ശേഖരിക്കുന്നത്. 

പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകളില്‍ നിന്ന് 1000 പേരുടെ സാമ്പിളുകളായിരിക്കും ശേഖരിക്കുന്നത്. ഇതിന്റെ ഭാഗമായി പാലക്കാടിന്റെ വിവിധ ഇടങ്ങളില്‍ നിന്ന് ഇന്ന് സാമ്പിള്‍ ശേഖരണം ആരംഭിക്കും. 20 അംഗ സംഘമാണ് സാമ്പിളുകള്‍ ശേഖരിക്കുക.

ഒരു ജില്ലയില്‍ നിന്ന് 400 പേരെയാണ് ഇതിനായി തെരഞ്ഞെടുക്കുക. ഐ.സി.എം.ആര്‍ ലാബുകളിലായിരിക്കും പരിശോധന.ഒരാഴച കൊണ്ട് പരിശോധന പൂര്‍ത്തിയാക്കും. ഇന്ത്യയിലാകെ 69 ജില്ലകളില്‍ ഐ.സി.എം.ആര്‍ ഈ രീതിയില്‍ പരിശോധന നടത്തും.