തിരുവനന്തപുരം: സമൂഹ വ്യാപനം കണ്ടെത്താന്‍ ഐ.സി.എം.ആര്‍ നടത്തുന്ന സിറോളജിക്കല്‍ സര്‍വേ കേരളത്തില്‍ നാളെത്തുടങ്ങും. പാലക്കാട് തൃശൂര്‍, എറണാകുളം ജില്ലകളിലാണ് പഠനം. വിവിധപ്രദേശങ്ങളിലെ 1200 പേരുടെ സാമ്പിള്‍ പരിശോധിക്കും.

ഓരോ ജില്ലയിലെ 10 പ്രദേശങ്ങളിലെ സാമ്പിൾ ആയിരിക്കും ശേഖരിക്കുക. 18 വയസിനു മുകളിലുള്ളവരെ രോഗ ലക്ഷണങ്ങളോ രോഗികളുമായി സമ്പർക്കമോ ഇല്ലാത്തവരെ റാൻഡം രീതിയിൽ തിരഞ്ഞിടത്തായിരിക്കും സാമ്പിൾ ശേഖരണം. സമൂഹ വ്യാപനം അറിയുന്നതിൽ ഈ പരിശോധനാഫലം നിർണായകമാകും.