ന്യൂഡല്‍ഹി: കോവിഡ് പരിശോധന മാനദണ്ഡങ്ങള്‍ ഐസിഎംആര്‍ പരിഷ്‌കരിച്ചു. 14 ദിവസത്തിനിടയില്‍ വിദേശത്ത് നിന്നെത്തിയവരെ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് നിര്‍ദേശം. ഒന്‍പത് നിര്‍ദേശങ്ങളാണ് ഐസിഎംആര്‍ പുറത്തിറക്കിയത്.

പനിയും ചുമയുമായി ആശുപത്രികളില്‍ ചികിത്സ തേടുന്നവര്‍ക്കും സാംപിള്‍ പരിശോധന അനിവാര്യമാണെന്നും മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു. രോഗിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവര്‍ക്കും പരിശോധന വേണമെന്നും ഹോട്ട്സ്പോട്ടുകളില്‍ പരിപൂര്‍ണമായി പരിശോധന അനുവദിക്കണമെന്ന നിര്‍ദേശവും ഐസിഎംആര്‍ മുന്നോട്ടുവയ്ക്കുന്നു