ഓഗസ്റ്റ് 15-ഓടെ കോവിഡിനെതിരായ വാക്സിന്‍ വിപണിയിലെത്തുമെന്ന് ഐ.സി.എം.ആര്‍. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിന്‍ വിപണിയില്‍ എത്തിക്കുമെന്ന് ഐ.സി.എം.ആര്‍ ഡയറക്ടര്‍ ബല്‍റാം ഭാര്‍ഗവ പറഞ്ഞു. ഐ.സി.എം.ആര്‍ ജീവനക്കാര്‍ക്കെഴുതിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഹൈദരബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക് ആണ് വാക്സിന്‍ വികസിപ്പിച്ചത്.

ഓഗസ്റ്റ് പതിനഞ്ചിന് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോള്‍ ഇത് സംബന്ധിച്ച നിര്‍ണായക പ്രഖ്യാപനം നടത്തിയേക്കും. ഇത് മുന്നില്‍ കണ്ട് നടപടികള്‍ വേഗത്തിലാക്കണമെന്നും ജീവനക്കാരോട് കത്തില്‍ പറയുന്നു.