ന്യൂഡല്‍ഹി: അമിത വിലയ്ക്ക് റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ വാങ്ങിയെന്ന ആരോപണം നിഷേധിച്ച് ഐ.സി.എം.ആര്‍. 528 മുതല്‍ 795 രൂപ വരെയാണ് റാപ്പിഡ് ടെസ്റ്റ് കിറ്റിന്റെ വിലയെന്ന് ഐ.സി.എം.ആര്‍ അറിയിച്ചു. കുറഞ്ഞ വിലയ്ക്ക് കിറ്റുകള്‍ നല്‍കാന്‍ തയാറുള്ള ഇന്ത്യന്‍ കമ്പനികളെ സ്വാഗതം ചെയ്യുന്നുവെന്നും ഐ.സി.എം.ആര്‍. ചൈനിസ് കമ്പനികള്‍ നിന്നു വാങ്ങിയ കിറ്റുകള്‍ക്ക് നിലവാരം ഇല്ല എന്ന ആരോപണം ഉയരുന്നതിനിടയിലാണ് കിറ്റുകള്‍ അമിത വില കൊടുത്തു വാങ്ങി എന്ന ആരോപണവും ഉയര്‍ന്നിരിക്കുന്നത്. 

ഇന്ത്യയില്‍ റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ വാങ്ങാനുള്ള കരാര്‍ നല്‍കിരുന്നത് റിയല്‍ മെട്രോപോളിറ്റ്‌സ് എന്ന കമ്പനിക്കാണ്. എന്നാല്‍ ഇവര്‍ ഈ കിറ്റുകള്‍ ചൈനീസ് കമ്പനിയില്‍ നിന്നു വാങ്ങിയത് 245 രൂപയ്ക്കായിരുന്നു. ഐ.സി.എം.ആറിന് ഇത് നല്‍കിയത് 600 രൂപയ്ക്കും. 60 ശതതമാനത്തില്‍ അധികം വില നില്‍കിയാണ് കിറ്റ് വാങ്ങിയത് എന്നാണ് ആരോപണം. നിലവില്‍ ലഭിക്കുന്നതില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് ഏതെങ്കിലും ഒരു ഇന്ത്യന്‍ കമ്പനി കിറ്റ് നല്‍കിയാല്‍ വാങ്ങാന്‍ തയാറാണെന്ന് ഐ.സി.എം.ആര്‍. അറിയിച്ചു.