ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ്-19 രോഗലക്ഷണമുള്ള എല്ലാവരെയും പരിശോധിക്കണമെന്ന് ഐ.സി.എം.ആര്‍ നിര്‍ദേശം. നേരത്തെ കണ്ടെയ്ന്‍മെന്റ് സോണിലും ആശുപത്രികളില്‍ നിരീക്ഷണത്തില്‍ ഉള്ളവരെയും മാത്രമായിരുന്നു പരിശോധിച്ചിരുന്നത്.

 രണ്ടര ലക്ഷത്തോളം കോവിഡ് പരിശോധനകളാണ് ഒരു ദിവസം രാജ്യത്ത് നടക്കുന്നത്. രാജ്യത്ത് ആയിരം പുതിയ ലാബുകള്‍ക്ക് ഇന്നലെ ഐസിഎംആര്‍ അനുമതി നല്‍കിയിട്ടുണ്ട്.